കോട്ടക്കൽ സ്വദേശിയായ ജില്ലാ റജിസ്ട്രാറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടക്കൽ സ്വദേശിയായ ജില്ലാ റജിസ്ട്രാറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടക്കൽ: പറപ്പൂർ സ്വദേശിയും കാസർകോട് ജില്ലാ റജിസ്ട്രാർ (ജനറൽ)ലുമായ ടി ഇ മുഹമ്മദ് അഷ്റഫ് (55) മരിച്ചു. ഇദ്ദേഹം കാസർകോട് താമസിച്ചു വരുന്ന ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.

തിങ്കളാഴ്ച്ച രാവിലെ വിളിക്കണമെന്ന് ഹോട്ടൽ ജീവനക്കാരോട് പറഞ്ഞേൽപിച്ചതനുസരിച്ച് അവർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് മുറിയുടെ അടുത്ത് ചെന്നപ്പോൾ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. അകത്ത് കടന്ന് നോക്കിയ ജീവനക്കാർ കുളിമുറിയിൽ ഇരിക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടത്. ഉടൻ തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൽപകഞ്ചേരിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
ഒന്നര വർഷത്തോളമായി കാസർകോട് ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ-ബസരിയ. മക്കൾ- അഖീൽ അഹ്മദ്, അനീന, അമാന. ഏക സഹോദരൻ മുഹമ്മദ് യൂസഫ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!