കൽപകഞ്ചേരിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കൽപകഞ്ചേരിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കൽപകഞ്ചേരി: മേലങ്ങാടിയിൽ ബസിനടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പുതുച്ചിറയിൽ ഹനീഫയുടെ മകൻ നസിറുദീനാണ് മരണപ്പെട്ടത്.

ഇന്ന് വൈകുന്നേരമാണ് അപകടം. പുത്തനത്താണി ഭാ​ഗത്തു നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. എതിരെ വന്നിരുന്ന നസിറുദീൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസ് ദേഹത്തുകൂടെ കയറി ഇറങ്ങി. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!