പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

പൊന്നാനി: കുടുംബ വഴക്കിനെ തുടർന്ന് പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പൊന്നാനി എം.ഐ.യു.പി സ്കൂളിലെ എം ടി എ പ്രസിഡണ്ട് ആയിരുന്ന വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ (36)യാണ് കുത്തേറ്റു മരിച്ചത്. ഭർത്താവ് യൂനിസ് കോയക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇന്ന് രാത്രി കുളി കഴിഞ്ഞി ഇറങ്ങി വരുന്ന വഴിയാണ് സുലൈഖയെ ഇയാൾ കുത്തുകയും, തേങ്ങ പൊതിക്കാൻ ഉപയോ​ഗിക്കുന്ന ഇരുമ്പ് ദണ്ഡ് ഉപയോ​ഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തത്. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികൾ ഉടൻ തന്നെ ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചയാളെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു

Sharing is caring!