പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചയാളെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചയാളെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: കോട്ടപ്പടിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിൽ പോകുന്നതിനായി ബസ് കാത്ത് നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺ കുട്ടിക്ക് നേരെ ലൈം​ഗിക അതിക്രമം നടത്തിയ പ്രതിയെ പിടികൂടി. കുട്ടിയെ കാറിൽ ലിഫ്റ്റ് കൊടുത്ത് കാറിൽ വെച്ച് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പാലക്കാട് മുണ്ടക്കോട്ടുകുർശി കള്ളിവളപ്പിൽ ഹൈദറിന്റെ മകൻ ഇബ്രാഹിം സഖാഫി (46) ആണ് കേസിലെ പ്രതി.

പീഡനത്തിന് ശേഷം കുട്ടിയുടെ ഫോൺ നമ്പർ വാങ്ങി വഴിയിൽ ഇറക്കി വിടുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേറ്റ് കൃഷ്ണനുണ്ണി റിമാന്റ് ചെയ്തു ജയിലിലേക്ക് അയച്ചു. മലപ്പുറം സബ് ഇൻസ്പെക്ടർ വി ജിഷിലിന്റെ നേതൃത്വത്തിൽ എ എസ് ഐ തുളസി പി കെ, സി പി ഒമാരായ കെ കെ ജസീർ, ആർ രഞ്ജിത്ത്, കെ കെ അനീഷ് ബാബു എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!