മലപ്പുറത്ത് ബൈക്ക് അപകടത്തിൽ മൂന്ന് വയസുകാരി മരിച്ചു

മലപ്പുറത്ത് ബൈക്ക് അപകടത്തിൽ മൂന്ന് വയസുകാരി മരിച്ചു

മലപ്പുറം: ചെട്ടിപ്പടിയില്‍ മൂന്ന് വയസുകാരി ബൈക്കിടിച്ച് മരിച്ചു. ചെട്ടിപ്പടി അങ്ങാടി കടപ്പുറത്തെ എരിന്റെപുരയ്ക്കല്‍ മുസ്തഫ (സദാം)-റാജിഷ ദമ്പതികളുടെ മകള്‍ ഇഷ ഹൈറിന്‍ (മൂന്ന്) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടി റോഡരികിലെത്തിയപ്പോള്‍ ആലുങ്ങല്‍ ഭാഗത്തു നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്കുകാരന്‍ നിര്‍ത്താതെ പോയെങ്കിലും പിന്നീട് കണ്ടെത്തി. ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിച്ചു. സഹോദരന്‍-മുഹമ്മദ് ഹാഫിസ്.

Sharing is caring!