മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലീ​ഗ് എം പിമാർ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി

മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലീ​ഗ് എം പിമാർ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി

മലപ്പുറം: മണിപ്പൂരിൽ നരകതുല്യമായ ഒരു സാഹചര്യമാണ് നിലവിലുള്ളതെന്നും അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയം പാർലമെന്റ് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിംലീഗ് എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, ഡോ.എം.പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭ സ്പീക്കർക്ക് നോട്ടീസ് നൽകി.

മണിപ്പൂർ സംസ്ഥാനം ഏറെ സംഘർഷഭരിതമാണ്. അവിടെ നടന്നുകൊണ്ടിരിക്കുന്ന നിയമലംഘനങ്ങൾ, അക്രമങ്ങൾ തുടങ്ങിയവ നിയന്ത്രിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. മണിപ്പൂരിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും മറ്റെല്ലാ കാര്യങ്ങളും നിർത്തി പാർലമെന്റ് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നും മുസ്ലീംലീഗ് എം.പിമാർ നോട്ടീസിൽ ആവശ്യപ്പെട്ടു. മണിപ്പൂരിൽ മൂന്ന് സ്ത്രീകളെ ജനക്കൂട്ടം വിവസ്ത്രരാക്കി പരേഡ് ചെയ്ത വാർത്ത ഇന്നത്തെ വാർത്തമാധ്യമങ്ങളിൽ വന്നിരുന്നു. മണിപ്പൂർ സംസ്ഥാനത്ത് ദിവസവും ഇത്തരത്തിൽ അസ്വസ്ഥപ്പെടുത്തുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും എം.പിമാർ നോട്ടീസിൽ ചൂണ്ടിക്കാട്ടി.

Sharing is caring!