നിരവധി ക്രിമിൽ കേസുകളിലെ പ്രതി 11കാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി

നിരവധി ക്രിമിൽ കേസുകളിലെ പ്രതി 11കാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി

നിലമ്പൂർ: പതിനൊന്ന് വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരംവെട്ടിച്ചാൽ പാറയ്ക്കൽ ഷിഹാബി(38)നെയാണ് എടക്കര പോലീസ് ഇൻസ്പെക്ടർ എൻ ബി ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.

വധശ്രമം, പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ അപമാനിക്കൽ, വീട് കയറി അക്രമം, പോലീസിനെ അക്രമിക്കൽ അടക്കമുള്ള കേസുകളിൽ പ്രതിയാണ് ഷിഹാബ്. കഴിഞ്ഞ പതിനാറിനാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈം​ഗികാതിക്രമം നടത്തിയത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
എടക്കര, വഴിക്കടവ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ ജയിൽവാസം അനുഭവിച്ച ആളാണ് ഷിഹാബ്. നിലമ്പൂർ ഡി വൈ എസ് പി സാജു കെ എബ്രഹാമിന്റെ നിർദേശപ്രകാരം എടക്കര പോലീസ് ഇൻസ്പെക്ടർ എൻ ബി ഷൈജു, എസ് ഐ രവീന്ദ്രൻ, സി പി ഒമാരായ സാബിർ അലി, അരുൺകുമാർ, അനീഷ്, അജീഷ്, നജ്മുദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പത്ത് വയസുകാരിയെ പീഡിപ്പിച്ച യുവതിക്ക് 30 വർഷം കഠിന തടവ്

Sharing is caring!