വിൽപനക്കായി കഞ്ചാവ് കടത്തവെ മൂന്ന് യുവാക്കൾ പിടിയിലായി

വിൽപനക്കായി കഞ്ചാവ് കടത്തവെ മൂന്ന് യുവാക്കൾ പിടിയിലായി

നിലമ്പൂർ: വിൽപനയ്ക്കായി കാറിൽ കഞ്ചാവ് കടത്തവെ 3 യുവാക്കൾ പൊലീസിന്റ പിടിയിലായി. കാർ, 4.3 കിലോഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. എടക്കര ഇല്ലിക്കാട് കൊടക്കാട്ടകത്ത് റാബിദ് (22), ബാർബർമുക്കിലെ പുത്തൻകോട്ടിൽ സക്കീർ ബാബു, (28), നാരോക്കാവ് കുന്നുമ്മൽ പൊട്ടി എടക്കണ്ടത്തിൽ ശ്രീജിത് (24) എന്നിവരെയാണ് എസ്ഐ എ.രാജൻ മൂലേപ്പാടത്തു വച്ച് അറസ്റ്റ് ചെയ്തത്. 17ന് അർധരാത്രിയാണു സംഭവം. ഒഡീഷയിൽനിന്നു ട്രെയിൻ മാർഗം എത്തിച്ചതാണെന്നു പ്രതികൾ മാെഴി നൽകി.

ചില്ലറ വിൽപനക്കാർക്കു കൈമാറാൻ കൊണ്ടുപോകുമ്പോഴാണു പിടികൂടിയത്. റാബിദ് മുൻപ് കളവുകേസിൽ ഉൾപ്പെട്ടയാളാണ്. പോലീസുകാരെ ആക്രമിച്ചു പരുക്കേൽപിച്ചതിനുൾപ്പെടെ ശ്രീജിത്തിനെതിരെ കേസുകളുണ്ട്. കഞ്ചാവ് ഉപയോഗിച്ച കേസിൽ 3 പേരും പ്രതികളാണെന്നു പാെലീസ് പറഞ്ഞു. സിപിഒമാരായ കെ രഞ്ജിത് , ടി.ധന്യേഷ്, ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ , അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവർ ചേർന്നാണു പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!