ഹരിത ജില്ലാ കമ്മിറ്റി വിദ്യാർത്ഥിനി സമ്മേളനം സംഘടിപ്പിച്ചു
മലപ്പുറം: ‘അധികാര ദുർവ്യവഹാരത്തിനെതിരെ, നിർമ്മാണാത്മക വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് വിദ്യാർത്ഥിനി വിഭാഗമായ ഹരിത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർത്ഥിനി സമ്മേളനം പ്രൗഢോജ്ജ്വലമായി. ജില്ലയിൽ എം.എസ്.എഫിൻ്റെ വിദ്യാർത്ഥിനികളുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു സമ്മേളനം. ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള നൂറ് കണക്കിന് വിദ്യാര്‍ത്ഥിനി പ്രതിനിധികളാണ് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നീണ്ട് നിന്ന സമ്മേളനത്തില്‍ പങ്കെടുത്തത്. സമ്മേളനത്തിൽ വെച്ച് പുതിയ ഹരിത ജില്ലാ ഭാരവാഹികളെയും തിരഞ്ഞെടുത്തു. മുസ്‌ലിം യൂത്ത്ലീഗ് ഭാഷാ സമര സ്മാരകത്തിൽ വെച്ച് നടന്ന സമ്മേളനം മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉൽഘാടനം ചെയ്തു.
സത്യസന്ധമായ അക്കാദമിക്ക് നേട്ടങ്ങൾ പോലും അട്ടിമറിച്ച് അധികാരത്തിൻ്റെ സ്വാധീനത്തിൽ വ്യാജന്മാർക്ക് അംഗീകാരം കൊടുക്കുന്ന പുതിയ കാലത്ത് വിദ്യാർത്ഥി മൂല്യങ്ങൾ ഉയർത്തി പിടിപ്പിച്ച് മുന്നോട്ട് പോകുന്ന എം.എസ്.എഫിൻ്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ പറഞ്ഞു. അഡ്വ: കെ. തൊഹാനി അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത്ലീഗ് ജില്ലാ പ്രസിഡൻ്റ് ഷരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ് മുഖ്യാതിഥിയായി പങ്കെടുത്തു. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.ടി.അഷ്റഫ്, എം.എസ്.എഫ് ദേശീയ സെക്രട്ടറി നജ്‌വ ഹനീന, സംസ്ഥാന സെക്രട്ടറി പി.എ.ജവാദ്, ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, മലപ്പുറം മണ്ഡലം പ്രസിഡൻ്റ് അഖിൽ കുമാർ ആനക്കയം, ജനറൽ സെക്രട്ടറി അഡ്വ: ജസീൽ പറമ്പൻ, നിസാം.കെ ചേളാരി, ഹരിത സംസ്ഥാന സെക്രട്ടറി അഫ്ശീല ഷഫീഖ്, എം.പി.സിഫ്‌വ, സഫാന ഷംന എന്നിവർ സംസാരിച്ചു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]