തിരൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

തിരൂർ: പുല്ലൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. പുന്നശ്ശേരി മുകുന്ദന്റെ മകൻ അജിൻ (14) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ വെങ്ങാല്ലൂരിൽ വെച്ചാണ് സംഭവം. ഷൊർണൂർ-കോഴിക്കോട് പാസഞ്ചർ ട്രെയിൻ ഇടിച്ചാണ് വിദ്യാർഥി മരിച്ചത്. ഏഴൂർ ഗവർമെന്റ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്