എടവണ്ണയിലെ സദാചാര പോലീസ് വിഷയം; സി പി എം നേതാക്കള്‍ പ്രതികൂട്ടില്‍

എടവണ്ണയിലെ സദാചാര പോലീസ് വിഷയം; സി പി എം നേതാക്കള്‍ പ്രതികൂട്ടില്‍

എടവണ്ണ: ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് സദാചാര പോലീസ് ബോര്‍ഡ് വെച്ചതുമായി ബന്ധപ്പെട്ട് സി പി എം പ്രതികൂട്ടില്‍. ബസ് സ്റ്റാന്റില്‍ ബസ് കാത്ത് നിന്നിരുന്ന സഹോദരങ്ങളെ സദാചാര പോലീസിന്റെ മറവില്‍ ആക്രമിച്ചതിന് പിന്നിലും സ്ഥലത്തെ പ്രധാന സി പി എം നേതാക്കളാണെന്ന് മര്‍ദനമേറ്റവര്‍ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ്, സി പി എം എടവണ്ണ ലോക്കല്‍ സെക്രട്ടറി തുടങ്ങിയവര്‍ക്കെതിരെയാണ് സദാചാര പോലീസ് ചമഞ്ഞതിന് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബസ് സ്റ്റാന്റില്‍ ബസ് കാത്ത് നിന്നിരുന്ന ഓതായി സ്വദേശികളായ സഹോദരനേയും സുഹൃത്തുക്കളേയും മര്‍ദിക്കുകയും, സഹോദരിയെ അസഭ്യം പറയുകയും ചെയ്തതായാണ് പരാതി. ഇവര്‍ ബസ് സ്റ്റാന്റില്‍ സംസാരിച്ച് നില്‍ക്കുമ്പോള്‍ ഒരാള്‍ ഇവരുടെ ഫോട്ടോയും, വീഡിയോയും പകര്‍ത്തുകയും ഇത് ചോദ്യം ചെയ്തതോടെ ഒരു കൂട്ടം ആളുകള്‍ വന്ന് ഇവരെ മര്‍ദിക്കുകയുമായിരുന്നു. എന്നാല്‍ സംഘര്‍ഷവുമായി സി പി എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരം കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തിയ രണ്ടുപേര്‍ പിടിയില്‍
ഇരുവരും പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യമായി നടത്തിയില്ലെന്നാണ് ആരോപണം. തുടര്‍ന്ന് പെണ്‍കുട്ടി സാമൂഹ്യ മാധ്യമം വഴി സംഭവം വിവരിച്ചതോടെയാണ് പോലീസ് മൊഴിയെടുക്കാനെങ്കിലും തയ്യാറായത്.

അതിനിടെ ഇരു വിഭാഗങ്ങള്‍ വെച്ച ബോര്‍ഡുകള്‍ പോലീസ് ഇന്ന് രാവിലെ എടുത്ത് മാറ്റി. സി പി എമ്മിന്റെ സദാചാര പോലീസ് ചമയലിനെതിരെ മുസ്ലിം ലീഗ് അടക്കം പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

Sharing is caring!