കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരം കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തിയ രണ്ടുപേര്‍ പിടിയില്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരം കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തിയ രണ്ടുപേര്‍ പിടിയില്‍

തേഞ്ഞിപ്പാലം: വിദ്യാര്‍ഥികളേയും അന്യ സംസ്ഥാന തൊഴിലാളികളേയും ലക്ഷ്യമാക്കി കൊണ്ടുവന്ന 35 പാക്കറ്റ് ബ്രൗണ്‍ ഷുഗറുമായി രണ്ടുപേര്‍ പിടിയിലായി. പൈങ്ങോട്ടൂര്‍ സ്വദേശി നീലടത്ത് മലയില്‍ മുഹമ്മദ് നിഷാദ് (37), കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മണ്ണാറില്‍ മുഹമ്മദ് അജ്മല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കോസ്‌മെറ്റിക് ഗൈനക്കോളജി പ്രവര്‍ത്തനം തുടങ്ങി
യൂണിവേഴ്‌സിറ്റി പരിസരം കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍. ഇവരുടെ സംഘത്തില്‍ പെട്ട രണ്ടുപേരെ മയക്കു മരുന്നുമായി കഴിഞ്ഞമാസം കൊണ്ടോട്ടിയില്‍ നിന്നും പിടികൂടിയിരുന്നു. കഞ്ചാവുമായി പിടിക്കപ്പെട്ട് ആന്ധ്രയില്‍ ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തില്‍ ഇറങ്ങിയതാണ് നിഷാദ്. തേഞ്ഞിപ്പാലം എസ് ഐ വിപിന്‍ വി പിള്ളയുടെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സംഘമാണ് ഇവരെ പിടികൂടിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!