നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കോസ്‌മെറ്റിക് ഗൈനക്കോളജി പ്രവര്‍ത്തനം തുടങ്ങി

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കോസ്‌മെറ്റിക് ഗൈനക്കോളജി പ്രവര്‍ത്തനം തുടങ്ങി

നിലമ്പൂർ: ജില്ലാ ആശുപത്രിയിൽ കോസ്‌മെറ്റിക് ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്ത് കോസ്‌മെറ്റിക് ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്ന രണ്ടാമത്തെ സെന്റര്‍ ആണ് നിലമ്പൂര്‍ ജില്ലാ ആശുപത്രി. പ്രായം മൂലമോ മറ്റോ സത്രീകളില്‍ ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ ശസ്ത്രക്രിയ, മരുന്ന് വഴി പൂര്‍ണ്ണമായും ഭേദമാക്കാൻ ആവുമെന്നതാണ് ക്ലിനിക്കിന്റെ പ്രത്യേകത.

പ്രസവം , പ്രായം കാരണങ്ങള്‍ മൂലം യോനിഭിത്തിയിലെ കോശങ്ങൾക്ക് അയവ് വരുന്നത് മൂലം ഗര്‍ഭപാത്രം, മൂത്രസഞ്ചി തുടങ്ങിയവക്കുണ്ടാകുന്ന ചെറിയ രീതിയിലുളള താഴ്ചകള്‍, ചുമക്കുമ്പോഴും തുമ്മുമ്പോഴും അറിയാതെ മൂത്രം പോകുന്ന അവസ്ഥ എന്നിവക്ക് കോസ്‌മെറ്റിക് ഗൈനക്കോളജി ചികിത്സാ രീതികള്‍ വളരെ ഫലപ്രദമാണ്.
കോസ്‌മെറ്റിക് ഗൈനക്കോളജി ശസ്ത്രക്രിയ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അതേ സമയം ജനനേന്ദ്രിയങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. ഇത് ശരീരത്തെ സൗന്ദര്യാത്മകമാക്കുകയും വളരെ ചെറുപ്പമായി തോന്നുകയും ചെയ്യുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതല്‍ 12 മണിവരെ സത്രീരോഗ വിഭാഗം ഒ.പിയിലാണ് കോസ്‌മെറ്റിക് ഗൈനക്കോളജി ഒ.പി പ്രവര്‍ത്തിക്കുക. ഡോ. ലക്ഷ്മി രാജ്‌മോഹന്റെ നേതൃത്വത്തിലാണ് കോസ്‌മെറ്റിക് ഗൈനക്കോളജി പ്രവര്‍ത്തിക്കുക. എല്ലാ ചെവ്വാഴ്ചകളിലും രാവിലെ 10 മുതല്‍ ഒരു മണിവരെ 9400063095 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാം.

Sharing is caring!