വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

മഞ്ചേരി: കാരക്കുന്നിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചീനിക്കല്‍ സ്വദേശി വടക്കേങ്ങര സിറാര്‍ (40) ആമ് മരിച്ചത്.

ജൂണ്‍ മാസം 27ന് കാരക്കുന്ന് 34ല്‍ ജീപ്പും മിനി ലോറിയും കൂട്ടിയിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ സിറാറിനെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
പിതാവ്-പരേതനായ ഇബ്രാഹിം. മാതാവ്-ആയിഷ. ഭാര്യ-ഫസീല. മക്കള്‍-ഷിറിന്‍, ഷിയാന്‍, ഷെമിന്‍.

Sharing is caring!