പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത വിദ്യാർഥിനിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്, കെ ടി ജലീലിനെതിരെ പ്രതിഷേധം
മലപ്പുറം: എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചിട്ടും പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ വണ്ടൂര്‍ ജി.ജി.വി.എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഫാത്തിമ ശസയെ അവഹേളിച്ച് കെ.ടി.ജലീല്‍ എം.എല്‍.എ. ഫെയ്‌സ്ബുക്കിലൂടെയാണ് മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായ ജലീലിന്റെ അവഹേളനം. മലപ്പുറം ജില്ലയിലടക്കം മലബാറില്‍ രൂക്ഷമായ സീറ്റ് ക്ഷാമം സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുമ്പോള്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വന്നതായിരുന്നു കെ.ടി ജലീല്‍.
സര്‍ക്കാരിനെ ന്യായീകരിച്ചും യു.ഡി.എഫിനെ കുറ്റപ്പെടുത്തിയും വസ്തുത വിരുദ്ധമായ കണക്കുകള്‍ നിരത്തിയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട കെ.ടി ജലീലിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് നേരിട്ടത്. യഥാര്‍ത്ഥ കണക്കുകളുമായി പലരും കമന്റുകളുമായി വന്നതോടെ കെ.ടി ജലീലിന് മറുപടിയില്ലാതായി. മുപ്പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് മലപ്പുറത്ത് പുറത്തിരിക്കുന്നതെന്ന വസ്തുത പലരും നിരത്തി. ഇതിനിടയിലാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച ഫാത്തിമ ശസ എന്ന വിദ്യാര്‍ത്ഥി സങ്കടം സഹിക്കാന്‍ വയ്യാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടി കരയുന്ന വീഡിയോ ജലീലിന്റെ പോസ്റ്റിന് താഴെ കമന്റായി വന്നത്. ഇതിന് കെ.ടി ജലീല്‍ നല്‍കിയ മറുപടിയാണ് വിവാദമായിരിക്കുന്നത്.
ആര്യവൈദ്യശാലയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, യുവാവ് അറസ്റ്റില്‍
ജമാഅത്തെ ഇസ്‌ലാമിക്കാരുടെയോ ലീഗുകാരുടെയോ വീട്ടില്‍ നിന്ന് തിരക്കഥ എഴുതി വിട്ടതല്ലെ ഇതൊക്കെ ആര്‍ക്കാ അറിയാത്തത് എന്നായിരുന്നു കെ.ടി ജലീല്‍ എം.എല്‍.എയുടെ മറുപടി. എം.എല്‍.എ നിലവാരം വെളിപ്പെടുത്തിയ മറുപടി എന്ന് പലരും വിമര്‍ശിച്ചു. മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചിട്ടും ഹയര്‍സെക്കന്ററിക്ക് ചേരാന്‍ കഴിയാതെ സങ്കടപ്പെട്ട കുട്ടിയെ മനസിലാക്കാന്‍ കഴിയാതെയുള്ള എം.എല്‍.എയുടെ മറുപടി തരം താണതാണെന്നും പൊതുപ്രവര്‍ത്തകന് ചേര്‍ന്നതല്ലെന്നും പലരും വിമര്‍ശിച്ചു. എന്തിലും രാഷ്ട്രീയം കാണുന്നതിന് പകരം സ്വന്തം സര്‍ക്കാരിനോട് സ്വന്തം ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കാന്‍ പറയു എന്നും പലരും മറുപടി നല്‍കി. ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകളെല്ലാം വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല. മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് തുടങ്ങിയവരെല്ലാം വലിയ പ്രക്ഷോഭങ്ങളിലാണ്. കഴിഞ്ഞ ദിവസം മലപ്പുറത്തെത്തിയ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്ഡേ കട്ജു സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്പീക്കര്‍ എ.എന്‍ ശംസീറിനോട് കയര്‍ക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS
കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം മലപ്പുറം മൂന്നിയൂർ സലാമത് നഗർ സ്വദേശി രദീപ് നായർ (ദീബു ) ആണ് മരണപ്പെട്ടത് . [...]