മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് സ്പീക്കർ

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് സ്പീക്കർ

മലപ്പുറം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സ്പീക്കർ എ.എൻ ഷംസീർ. സമഗ്ര വിദ്യാഭ്യാസം പദ്ധതിയുടെ ഭാഗമായി നടന്ന മലപ്പുറം മണ്ഡലത്തിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ആദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറ്റ് ക്ഷാമം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തി വേണ്ട നടപടികൾ ഉടൻ ചെയ്യും. ഉന്നത വിജയങ്ങൾ നേടാൻ സ്വപ്നങ്ങളും ആഗ്രഹങ്ങളും വേണം. അതിനായി കഠിന പ്രയത്നവും വേണമെന്നും മദ്യത്തിനും മയക്കുമരുന്നിനെതിരെ വിദ്യാർഥികൾ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് സർക്കാർ സ്‌കൂൾ ലൈബ്രറികൾക്കുള്ള പുസ്തക വിതരണവും സമ്പൂർണ്ണ വിജയം നേടിയ സ്‌കൂളുകൾക്കുള്ള ആദരവും പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മലപ്പുറം ടൗൺഹാളിൽ ‘വിജയത്തിളക്കം’ എന്ന പേരിൽ നടന്ന പരിപാടിയിൽ പി. ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. സുപ്രിംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു മുഖ്യാഥിതിയായി. ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി. രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് 13 സ്‌കൂൾ വിദ്യാലയങ്ങൾക്കും പൂക്കോട്ടൂർ പഞ്ചായത്ത് ലൈബ്രറിക്കുമാണ് പുസ്തകങ്ങൾ നൽകിയത്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ 2030 പേരെയും സമ്പൂർണ്ണ വിജയം നേടിയ 22 വിദ്യാലയങ്ങളെയുമാണ് ആദരിച്ചത്.
ഇംഫാലിൽ സമാധാന റാലിയിൽ പങ്കെടുത്ത് മുസ്ലിം ലീ​ഗ് നേതാക്കൾ
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാൻ, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇസ്മായിൽ മാസ്റ്റർ, ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രൻ, കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ, മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മൽ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ സലീന ടീച്ചർ, റൈഹാനത്ത് കുറുമാടൻ, കൗൺസിലർ ഒ. സഹദേവൻ തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ ഉപഡറക്ടർ കെ.പി രമേഷ് കുമാർ സ്വാഗതവും മലപ്പുറം എ.ഇ.ഒ സി സന്തോഷ്‌കുമാർ നന്ദിയും പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!