വിമാനത്താവളം കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ

കരിപ്പൂർ: വിമാനത്താവള പരിസരത്ത് ലഹരി വിൽപന നടത്തുകയും, വിദേശത്തേക്ക് ലഹരി കടത്തുകയും ചെയ്യുന്ന സംഘാംഗങ്ങളെ കരിപ്പൂർ പോലീസ് പിടികൂടി. പാലക്കാട് ആലത്തൂർ കാവിലശ്ശേരി സ്വദേശി പത്തനാപുരം വീട്ടിൽ സി ഷമീർ, കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശി അമർനാഥ് എന്നിവരെയാണ് പിടികൂടിയത്.
കാറിൽ കറങ്ങി ലഹരി വിൽപന നടത്തുന്ന ഇവരെ വാഹനം സഹിതമാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും അഞ്ച് ഗ്രാം എം ഡി എം എയും പോലീസ് പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]