ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി മലപ്പുറം താലൂക്ക് ആശുപത്രി

ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി മലപ്പുറം താലൂക്ക് ആശുപത്രി

മലപ്പുറം: സർക്കാർ ആശുപത്രിയില്‍ ചരിത്രത്തിലാദ്യമായി ഇടുപ്പ് മാറ്റി വെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി മലപ്പുറം താലൂക്ക് ആശുപത്രി. നടക്കുകയും ഇരിക്കുകയും കിടക്കുകയുംചെയ്യുന്ന സമയങ്ങളിലെല്ലാംഅസഹ്യമായ ഇടുപ്പ് വേദനകൊണ്ട് ബുദ്ധിമുട്ടിയിരുന്ന കുറുവ വറ്റലൂര്‍ സ്വദേശിക്കാണ് ഇടുപ്പ്മ മാറ്റിവെച്ചത്.

താലൂക്ക് ആശുപത്രിയിലെ അസ്ഥി,സന്ധിവാതരോഗ വിദഗ്ദനായ ഡോക്ടര്‍ മുഹമ്മദ്‌നിഷാദ്, ഡോക്ടര്‍ മുഹമ്മദ്ബഷീര്‍ എന്നിവരുടെനേതൃത്വത്തിലുള്ള സംഘമാണ് വിജയകരമായി ശസ്ത്രകിയ നടത്തിയത്. മണിക്കൂറുകള്‍ നീണ്ടു നിന്ന ശസ്ത്രക്രിയയില്‍ അജ്മല്‍, നഴ്‌സിംഗ് സ്റ്റാഫ് ഷാജി, മുഹ്‌സിന, രഞ്ജിത് ,നഴ്‌സിംഗ് അസിസ്റ്റന്റ് സജി, ഗ്രേഡ് 2 വിജയകുമാരി എന്നിവരും സഹായികളായി.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
മലപ്പുറം ഗവ: ആശുപത്രിയില്‍ ഡോക്ടര്‍ മുഹമ്മദ് നിഷാദ് ഇതിനോടകം തന്നെ നൂറോളം ലിഗമെന്റ് രോ​ഗികൾക്കുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയകളും, നിരവധി മുട്ട് മാറ്റി വെക്കല്‍ ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഒട്ടേറെ ആശ്വാസം നൽകുന്നതാണ് ഇവിടത്തെ സേവനം.
ഇംഫാലിൽ സമാധാന ദൂതുമായി മുസ്ലിം ലീ​ഗ് നേതൃത്വം

Sharing is caring!