മുസ്ലിം ലീ​ഗ് ഉന്നതതല സംഘം മണിപ്പൂരിൽ, സ്ഥിതി​ഗതികൾ വിലയിരുത്തും

മുസ്ലിം ലീ​ഗ് ഉന്നതതല സംഘം മണിപ്പൂരിൽ, സ്ഥിതി​ഗതികൾ വിലയിരുത്തും

മലപ്പുറം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക് തിരിച്ചു. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരും ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമറും സംഘത്തിലുണ്ട്. ഇംഫാലിലെത്തുന്ന സംഘം മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തും.

സുപ്രധാന വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തും. കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ആവശ്യമായ ഇടപെടലുകൾക്ക് നേതൃത്വം നൽകുകയും ചെയ്യും. ഇരു വിഭാഗങ്ങൾ തമ്മിൽ മണിപ്പൂരിൽ നിലനിൽക്കുന്ന സംഘർഷം മാസങ്ങളായിട്ടും നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സാധിച്ചിട്ടില്ലെന്നും അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും മുസ്‌ലിംലീഗ് നേതാക്കൾ പറഞ്ഞു. നേരത്തെ ചേർന്ന മുസ്ലിംലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പും മണിപ്പൂർ വിഷയത്തിൽ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.
മകന്റെ വിവാഹത്തലേന്ന് പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

Sharing is caring!