മകന്റെ വിവാഹത്തലേന്ന് പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

മകന്റെ വിവാഹത്തലേന്ന് പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

വളാഞ്ചേരി: മകന്റെ വിവാഹത്തിന്റെ തലേന്ന് പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. വെട്ടിച്ചിര പരേതനായ കുഞ്ഞിമരക്കാറിന്റെ മകൻ അരീക്കാടൻ അബ്ദുറസാഖ് (52) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ ഹാരിസിന്റെ നിക്കാഹ് ഇന്ന് നടക്കാനിരിക്കുകയായിരുന്നു. ഇതിന്റെ ഒരുക്കങ്ങൾക്കിടെയാണ് മരണം.

35 വർഷമായി ഫുജൈറയിൽ പ്രവാസിയായിരുന്നു അബ്ദുറസാഖ്. ഫുജൈറയിൽ യൂസ്ഡ് കാർ ഷോറും നടത്തി വരികയായിരുന്നു ഇദ്ദേഹം. രണ്ടാഴ്ച്ച മുമ്പാണ് കുടുംബം വിവാഹത്തിനായി നാട്ടിലേക്ക് പോയത്. പുതുതായി നിർമിച്ച വീട്ടിൽ ഇവർ താമസം തുടങ്ങുകയും ചെയ്തിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മാതാവ്-ഇയ്യാത്തുട്ടി ഹജ്ജുമ്മ. ഭാര്യ-സഫീല, മറ്റു മക്കൾ-ഫർസിൻ, ഫാത്തിമ ഫിദ.

Sharing is caring!