ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്നു കുടുംബശ്രീ സി ഡി എസ് അംഗം മരിച്ചു
നിലമ്പൂർ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിൽസയിലിരുന്ന കുടുംബശ്രീ സി ഡി എസ് അംഗം മരിച്ചു. അമരമ്പലം പഞ്ചായത്തിലെ പുതിയകുളം തത്തപ്പൂള അപ്പുവിന്റെ ഭാര്യ സത്യഭാമ എന്ന ബേബി (53) ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച വൈകിട്ട് വീടിന് സമീപമായിരുന്നു അപകടം. സ്വകാര്യ മാലിന്യ നിർമാർജന കേന്ദ്രത്തിലെ ജീവനക്കാരി കൂടിയാണ് സത്യഭാമ. ബൈക്കിൽ സഹപ്രവർത്തകനൊപ്പം വീട്ടിലേക്ക് പോകുമ്പോൾ മഴ പെയ്തതിനെ തുടർന്ന് ഇവർ കുട നിവർത്തിയിരുന്നു. ഇതേ തുടർന്ന് നിയന്ത്രണം നഷ്ടമായി ബൈക്കിൽ നിന്നും തെറിച്ച് വീഴുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഉടനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും, അവിടെ നിന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]