ലീ​​ഗ് പ്രവർത്തകർ മുന്നിട്ടിറങ്ങി; മലപ്പുറത്തിന്റെ മതേതരത്വത്തിന് പൊൻതൂവലായി ​ഗീതയുടെ വിവാഹം

ലീ​​ഗ് പ്രവർത്തകർ മുന്നിട്ടിറങ്ങി; മലപ്പുറത്തിന്റെ മതേതരത്വത്തിന് പൊൻതൂവലായി ​ഗീതയുടെ വിവാഹം

വേങ്ങര: രാഷ്ട്രീയ-മത വേർതിരിവുകളെ പടിക്ക് പുറത്താക്കി നാടിനാകെ മാതൃകയായി ഒരു വിവാഹത്തിനാണ് ഇന്ന് വേങ്ങര ശ്രീ അമ്മഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റം സാക്ഷ്യം വഹിച്ചത്. മനാട്ടിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം വഹിച്ചത്. കല്യാണം നടത്തി കൊടുത്തത് അമ്പല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തന്ത്രി ആനന്ദ് നമ്പൂതിരിയും.

മനാട്ടിപ്പറമ്പ് റോസ് മനാര്‍ അഗതി മന്ദിരത്തിലെ അന്തേവാസിയും പാലക്കാട് സ്വദേശിനുമായ ​ഗീതയുടെ കല്യാണമാണ് നാടൊന്നിച്ച് നിന്ന് നടത്തിയത്. കോഴിക്കോട് സ്വദേശി വിഷ്ണുവാണ് വരൻ. വർഷങ്ങളായി അ​ഗതി മന്ദിരത്തിലെ കാര്യങ്ങൾക്കെല്ലാം മുൻപന്തിയിലുള്ള വേങ്ങര പഞ്ചായത്തിലെ മുസ്ലിം യൂത്ത് ലീ​ഗ് പ്രവർത്തകരും, മുസ്ലിം ലീ​ഗ് പ്രവർത്തകരുമാണ്. അ​ഗതി മന്ദിരത്തിലെ അന്തേവാസികളുടെ ഇതിന് മുന്നുള്ള വിവാഹങ്ങൾ നടത്തി കൊടുത്തതും ലീ​ഗ് പ്രവർത്തകരാണ്.
കുതിരപ്പുഴയിൽ കാണാതായ അമ്മൂമ്മയുടേയും പേരക്കുട്ടിയുടേയും മൃതദേഹം കണ്ടെടുത്തു
മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാർട്ടി നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, സി പി എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, കോൺ​ഗ്രസ് ജില്ലാ അധ്യക്ഷൻ വി എസ് ജോയ് തുടങ്ങിയവർ കല്യാണത്തിൽ പങ്കെടുത്തു.

പല കാരണങ്ങളാലും ഒറ്റപെട്ട് പോവുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും താമസിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ME Trusst ന് കീഴിലുള്ള റോസ് മാനര്‍. സ്വന്തക്കാരുമില്ലാത്തെ ഇവിടത്തെ പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ നാട്ടുകാര്‍ ഏറ്റെടുത്ത് നടത്താറാണ് പതിവ്. വാര്‍ഡ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കല്യാണകത്ത് അടിച്ച് ക്ഷണിക്കുന്ന പരിപാടിയില്‍ ജാതി – മത- രാഷ്ട്രീയ ഭേദ്യ മെന്നെ മുഴുവന്‍ ആളുകളും പങ്കെടുത്ത് വിപുലമായ രീതിയിലാണ് ആഘോഷിക്കാറ്. ഓരോ കല്യാണങ്ങളും നാടിന്റെ ആഘോഷമായി മാറുന്ന കാഴ്ച്ചയാണ് കണ്ട് വരുന്നത്. ഇതിന് മുന്‍പ് 2017 ലും കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ കല്യാണം സംഘടിപ്പിച്ചിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
സ്നേഹവും പിന്തുണയുമായി നാടും നാട്ടുകാരും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ചേർന്ന് നിന്നപ്പോൾ സൗഹാർദ്ധത്തിന്റെയും നന്മയുടെയും മനോഹരമായ ആവിഷ്കാരമായി കല്യാണം മാറിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്റെ നാടിന്റെ ഒരുമയുടെയും, കലർപ്പില്ലാത്ത സൗഹൃദത്തിന്റെയും സാക്ഷ്യപെടുത്തലിന്റെ മനോഹ ചിത്രങ്ങളായിരുന്നു ഇന്ന് ആ ക്ഷേത്ര മുറ്റത്ത് നിറഞ്ഞു കണ്ടത്. ഇത് മാതൃകയാക്കേണ്ട വലിയൊരു സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sharing is caring!