സി പി എം സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്, നിലപാട് വ്യക്തമാക്കി തങ്ങൾ
മലപ്പുറം: മുസ്ലിം ലീഗ് യു.ഡി.എഫിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസിനെ ഒഴിവാക്കി ഏകസിവില്‍കോഡ് വിഷയത്തില്‍ തീരുമാനമെടുക്കരുതെന്നും പാർട്ടി സംസ്ഥാന നേതൃയോഗം. ഇന്ന് രാവിലെ പാണക്കാട് ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. സി.പി.എം നടത്താനിരിക്കുന്ന സെമിനാര്‍ ബി.ജെ.പിക്ക് ഗുണം ചെയ്യുന്ന വിധത്തിലാവരുത്.
ആര്‍ക്കും ഏത് സെമിനാറിലും പങ്കെടുക്കാമെന്നും പങ്കെടുക്കാതിരിക്കാമെന്നും നേരത്തെ മുസ്ലിം ലീഗ് സംഘടിപ്പിച്ച മുസ്ലിം സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നതായി പാണക്കാട് സാദിഖലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനാണ് ഇക്കാര്യത്തില്‍ പാര്‍ലമെന്റിലടക്കം എന്തെങ്കിലും ചെയ്യാന്‍ കഴിയുകയെന്ന് തങ്ങള്‍ പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മണിപ്പൂരിലെ അരക്ഷിതാവസ്ഥയില്‍ ലീഗിന്റെ ഉത്കണ്ഠ അറിയിച്ച് പാര്‍ട്ടി നേതാക്കള്‍ പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ അവിടെ സന്ദര്‍ശിക്കുമെന്നും തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.
മമ്പാട് എട്ടു വയസുകാരിക്ക് തെരുവ് നായ ആക്രമണത്തിൽ പരുക്ക്
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]