അൽഅഹ്സയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മുലം നിര്യാതനായി

അൽഅഹ്സയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മുലം നിര്യാതനായി

പെരിന്തൽമണ്ണ: അൽഅഹ്സയിൽ പെരിന്തൽമണ്ണ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. പെരിന്തൽമണ്ണ കുന്നത്തുംപീടിക വീട്ടിൽ അബ്ദുൽ റഫീഖിനെയാണ് ഹുഫൂഫിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

30 വർഷമായി ഇവിടെ ഒരു ഫർണീച്ചർ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം അൽഅഹ്സ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി. നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!