കഞ്ചാവ് കേസ് പ്രതി തിരൂരിൽ പോക്സോ കേസിൽ അറസ്റ്റിൽ

കഞ്ചാവ് കേസ് പ്രതി തിരൂരിൽ പോക്സോ കേസിൽ അറസ്റ്റിൽ

തിരൂർ: കഞ്ചാവ് വില്‍പ്പനക്കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പന്ത്രണ്ടു വയസ്സുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയ കൂട്ടായി ആശാന്‍പടി സ്വദേശി പാറപ്പുറത്ത് ഷിഹാബിനെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമാണ് സ്കൂൾ വിദ്യാർഥിയെ മലയാളം സർകലാശാലയ്ക്ക് സമീപം വെച്ച് തട്ടിക്കൊണ്ടു പോയാണ് പീഡിപ്പിച്ചത്. ഇക്കാര്യം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തിലുള്ള അസ്വാഭാവികത മനസിലാക്കി ഇടപെട്ട വീട്ടുകാർ വിവരങ്ങൾ പോലീസിനെ അറിയിക്കുകയായിരുന്നു.
മണിപ്പൂരില പീഡിത വിഭാ​ഗങ്ങൾക്കൊപ്പം നിൽക്കേണ്ടത് ഉത്തരവാദിത്വം, പി കെ കുഞ്ഞാലിക്കുട്ടി
കൂട്ടായി, പറവണ്ണ ഭാ​ഗത്ത് കഞ്ചാവ് വിൽപന നടത്തുന്ന ആളാണ് പ്രതി. ഇയാളെ മുൻപ് പോലീസും, എക്സൈസും കഞ്ചാവ് കേസിൽ പിടികൂടിയിട്ടുണ്ട്. കുട്ടിയുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ വാക്കാട് ഭാ​ഗത്ത് വെച്ചാണ് തിരൂർ സി ഐ എം ജെ ജിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!