മഞ്ചേരിയിൽ മധ്യവയസ്ക്കൻ തോട്ടിൽ വീണ് മരിച്ചു

മഞ്ചേരിയിൽ മധ്യവയസ്ക്കൻ തോട്ടിൽ വീണ് മരിച്ചു

മഞ്ചേരി: മുട്ടിയറയിൽ കാൽവഴുതി തോട്ടിൽ വീണ് ഒഴിക്കിൽ പെട്ട് അത്താണിക്കൽ സ്വദേശി മരിച്ചു. പടിഞ്ഞാറെപറമ്പിൽ അറപ്പാട്ടുകുണ്ടിൽ വേലായുധൻ (52) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ തോട്ടിലൂടെ ഒഴുകി വരുന്ന സാമ​ഗ്രഹികൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും, മഞ്ചേരി പോലീസും, ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!