രണ്ടു കോടി രൂപയുടെ കുഴൽപണവുമായി യുവാവ് പിടിയിൽ

രണ്ടു കോടി രൂപയുടെ കുഴൽപണവുമായി യുവാവ് പിടിയിൽ

തേഞ്ഞിപ്പാലം: രണ്ടു കോടി രൂപയുടെ കുഴൽപണവുമായി താമരശ്ശേരി സ്വദേശി അറസ്റ്റിൽ. പരപ്പൻപൊയിൽ അഷ്റഫ് (45) ആണ് പിടിയിലായത്.

മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തേഞ്ഞിപ്പാലം സ്റ്റേഷൻ ഹൗസ് ഓഫിസർ കെ ഒ പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിലാണ് കാക്കഞ്ചേരിയിൽ നിന്നും ഇയാൾ പിടിയിലായത്. കാറിന്റെ മുൻവശത്തെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. കൊടുവള്ളിയിൽ നിന്നും മലപ്പുറത്തെ വിവിധ സ്ഥലങ്ങളിൽ വിതരണത്തിനായി കൊണ്ടുവന്നതാണ് പണം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!