രാഹുൽഗാന്ധിക്കെതിരെയുള്ള വിധി ഇന്ത്യൻ ജനാധിപത്യത്തിനേറ്റ തിരിച്ചടി : എ. പി അനിൽകുമാർ

രാഹുൽഗാന്ധിക്കെതിരെയുള്ള വിധി ഇന്ത്യൻ ജനാധിപത്യത്തിനേറ്റ തിരിച്ചടി : എ. പി അനിൽകുമാർ

മലപ്പുറം: സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താനും, രാഷ്ട്രീയ പ്രവർത്തനം നടത്താനുമുള്ള അവകാശത്തെ കൂച്ചുവിലങ്ങിട്ട് രാജ്യത്തിന്റെ ഭരണഘടനയെയും നിയമസംവിധാനങ്ങളെയും നോക്കുകുത്തിയാക്കുവാനാണ് നരേന്ദ്രമോദിയും കേന്ദ്രസർക്കാരും ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് രാഹുൽ ഗാന്ധിയയെ അയോഗ്യനാക്കിയ കീഴ് കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെതിരെ മലപ്പുറത്ത് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് എ.പി അനിൽകുമാർ എം.എൽ.എ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് എതിർ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രീ. രാഹുൽ ഗാന്ധിയെ വേട്ടയാടുന്നത്. ജനാധിപത്യ ഇന്ത്യ ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കുടുംബത്തിലെ നാലു പേരുടെ മരണം; കുട്ടികളുടെ രോ​ഗം മൂലമുള്ള ആശങ്കയെന്ന് സംശയം
ഡിസിസി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർമാരായ വി.മധുസൂദനൻ,വി.എസ്.എൻ നമ്പൂതിരി,ഡി.സി.സി ഭാരവാഹികളായ പി.സി വേലായുധൻ കുട്ടി,അജീഷ് എടാലത്ത്, അസീസ് ചീരാൻതൊടി, ഇസ്ഹാക് ആനക്കയം തുടങ്ങിയവർ സംസാരിച്ചു.

Sharing is caring!