ഒരു കുടുംബത്തിലെ നാലു പേരുടെ മരണം; കുട്ടികളുടെ രോഗം മൂലമുള്ള ആശങ്കയെന്ന് സംശയം

മലപ്പുറം: മുണ്ടുപറമ്പിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച സംഭവം കുട്ടികളുടെ ജനിതക രോഗത്തിലുള്ള ആശങ്കയെന്ന് സംശയം. മൂത്ത കുട്ടിക്ക് ഈ അസുഖമാണെന്ന് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇളയ കുട്ടിക്കും രോഗ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ റിസൽറ്റ് വന്ന ദിവസമായിരുന്ന ഇന്നലെയായിരുന്നു കുടുംബം ആത്മഹത്യ ചെയ്തത്.
മേലേക്കാട്ടിൽപറമ്പ് സബീഷ് (37), ഭാര്യ ഷീന (35), മക്കളായ ഹരിഗോവിന്ദ്(ആറ് ), ശ്രീവർദ്ധൻ(രണ്ടര) എന്നിവരെയാണ് വാടക വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. പേശികളെ ഗുരുതരമായി ബാധിക്കുകയും, അകാല മരണത്തിന് ഇടയാക്കുകയും ചെയ്യുന്ന ഡുഷേൻ മസ്കുലർ ഡിസ്ട്രോഫിയാണ് കുട്ടികളെ ബാധിച്ചിരുന്നത് എന്നാണ് വിവരം. ഷീന ഇന്ന് ട്രാൻസ്ഫറായി സ്വന്തം നാടായ കണ്ണൂരിലേക്ക് കുട്ടികളടക്കമായി മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. സബീഷിന്റെ മാതാപിതാക്കളാണ് ഇരുവരും ജോലിക്ക് പോകുമ്പോൾ കുട്ടികളെ നോക്കാനായി ഉണ്ടായിരുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
സന്തുഷ്ടകരമായ കുടുംബ ജീവതമായിരുന്നു ഇവരുടേതെന്ന് അയൽവാസികൾ പറഞ്ഞു. ഇരുവർക്കും സാമ്പത്തിക പ്രതിസന്ധികൾ ഉള്ളതായി അറിവില്ല. അതിനാൽ തന്നെ കുട്ടികളുടെ അസുഖമാകും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അയൽവാസികളും കരുതുന്നത്.
മലപ്പുറത്ത് നാലംഗ കുടുംബം മരിച്ച നിലയിൽ
നാല് പേരുടേയും മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]