മലപ്പുറത്തിന്റെ അഭിമാനം ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

മലപ്പുറത്തിന്റെ അഭിമാനം ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

എടപ്പാൾ: മലയാളത്തിന്റെ അഭിമാനമായ ചിത്രകല ശിൽപവിദ്യ അതികായൻ ആര്‍ട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. അസുഖങ്ങളെത്തുടര്‍ന്ന് നടുവട്ടത്തെ വീട്ടില്‍നിന്ന് കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ എടപ്പാള്‍ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 12.21നാണ് മരണം. സംസ്‌കാരം ഇന്ന്.

കെ.എം. വാസുദേവന്‍ നമ്പൂതിരി എന്നാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ യഥാര്‍ഥ നാമം. 1925ല്‍ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ലെങ്കിലും തന്റെ വീട്ടുമുറ്റത്തെ മണലില്‍ അദ്ദേഹം വരച്ചുപഠിച്ചു. സംസ്‌കൃതഭാഷയും വശമുണ്ടായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കേരളത്തിന്റെ ചിത്ര, ശില്‍പ കലാ ചരിത്രങ്ങളുടെ ഒരു സുവര്‍ണാധ്യായമാണ് നമ്പൂതിരി. മലയാള സാഹിത്യത്തിലെ ഉജ്വലരായ കഥാപാത്രങ്ങളില്‍ പലരും മലയാളിയുടെ മുന്നിലെത്തിയത് നമ്പൂതിരി വരഞ്ഞ ദീര്‍ഘകായരായാണ്. വരയുടെ പരമശിവന്‍ എന്നു വികെഎന്‍ വിശേഷിപ്പിച്ച കരുവാട്ടുമനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയുടെ വിരല്‍ത്തുമ്പില്‍ ചായക്കൂട്ടുകള്‍ മാത്രമല്ല, തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം ഒരു സുന്ദരമായി വഴങ്ങി. ജീവിതത്തിലെ ലാളിത്യവും നിര്‍മലതയും കലയിലും പ്രതിഫലിപ്പിച്ചിരുന്നു നമ്പൂതിരി.
മലപ്പുറത്ത് നാലം​ഗ കുടുംബം മരിച്ച നിലയിൽ
എം ടി വാസുദേവൻ നായരുടേയും, വി കെ എന്നിന്റെയുമെല്ലാം പ്രശസ്തമായ പല നോവലുകൾക്കും ചിത്രങ്ങളിലൂടെ ജീവൻ നൽകിയത് ആർട്ടിസ്റ്റ് നമ്പൂതിരിയായിരുന്നു. രണ്ടാം ഊഴത്തിലെ ഭീമനേയും, പിതാമഹനും പയ്യൻ കഥകൾക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങൾ പ്രശസ്തമാണ്. ഇതിന് പുറമേ പേരെടുത്ത ചിത്രങ്ങളും, ശിൽപങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. പ്രശ്സതരായ എഴുത്തുകാർക്കൊപ്പം തന്നെ മോഹൻലാലിനെ പോലുള്ള പ്രതിഭകളും അദ്ദേഹത്തിന്റെ ആരാധകനാണ്. ഒട്ടേറെ പരസ്യ ചിത്രങ്ങൾക്ക് പിന്നിലെ കഥാപാത്രങ്ങളും ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഭാവനയിൽ നിന്നാണ് പുറത്ത് വന്നിരിക്കുന്നത്.

Sharing is caring!