മലപ്പുറത്ത് നാലം​ഗ കുടുംബം മരിച്ച നിലയിൽ

മലപ്പുറത്ത് നാലം​ഗ കുടുംബം മരിച്ച നിലയിൽ

മലപ്പുറം: മുണ്ടുപറമ്പില്‍ നാല് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെയും ഭർത്താവിനെയും രണ്ടു കുട്ടികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവര്‍ദ്ധൻ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് സംശയം.

കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാപിതാക്കള്‍ തൂങ്ങി മരിച്ചതാണെന്നാണ് സംശയം. സബീഷ് മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഷീന തൊട്ടടുത്ത മുറിയിലെ ഫാനിലാണ് തൂങ്ങി മരിച്ചത്. സബീഷ് തൂങ്ങി മരിച്ച മുറിയിൽ കട്ടിലിൽ മരിച്ച നിലയിലാണ് ശ്രീവർധനെ കണ്ടെത്തിയത്. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്ത് കിടക്കയിലായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കുടുംബക്കാർ ഷീനയെ ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോൾ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് രാത്രി പരിശോധനയ്ക്ക് ഇറങ്ങിയ പോലീസാണ് വീട്ടിനകത്ത് കയറി മൃതദേഹങ്ങൾ കണ്ടെത്തിയത്.
11 കാരനെ ലൈം​ഗിക്ര അതിക്രമത്തിന് വിധേയനാക്കിയ 50 കാരന് ശിക്ഷ
കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ ബാബുവിന്റെ മകനാണ് സബീഷ്. ഷീന കണ്ണൂർ മുയ്യം വരഡൂൽ ചെക്കിയിൽ നാരായണന്റെ മകളാണ്. കണ്ണൂരിലെ എസ്.ബി.ഐയിൽ മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചാർജെടുത്തത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ്.

സംഭവത്തില്‍ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

Sharing is caring!