നിരവധി കേസുകളിൽ പ്രതിയായ ആൾ മോഷ്ടിച്ച ബൈക്കുമായി സഞ്ചരിക്കുമ്പോൾ പോലീസ് പിടിയിലായി

നിരവധി കേസുകളിൽ പ്രതിയായ ആൾ മോഷ്ടിച്ച ബൈക്കുമായി സഞ്ചരിക്കുമ്പോൾ പോലീസ് പിടിയിലായി

ചങ്ങരംകുളം: മോഷ്ടിച്ച ബൈക്കുമായി നിരവധി കേസുകളിൽ പ്രതിയായ പൊന്നാനി സ്വദേശി പോലീസ് പിടിയിലായി. പൊന്നാനി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന കറുത്തമാക്കാനകത്ത് ബദറുദ്ധീൻ ആണ് ചങ്ങരംകുളം പോലീസിന്റെ പിടിയിലയാത്.

ചങ്ങരംകുളം കാഞ്ഞിയൂർ റോഡിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ബൈക്കിന്റെ രേഖകൾ പരിശോധിച്ചതോടെയാണ് വടക്കേകാട് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച ബൈക്കാണെന്ന് കണ്ടെത്തിയത്. പൊന്നാനിയിൽ കൊലപാതക ശ്രമത്തിനും, തിരൂരിൽ കഞ്ചാവും ആയുധവും പിടികൂടിയ കേസിലും പ്രതിയാണ്. ഇതു കൂടാതെ മറ്റ് പല സ്റ്റേഷനുകളിലുമായി 40ഓളം പരാതികൾ ഇയാൾക്കെതിരെയുണ്ട്. രണ്ടു തവണ കാപ്പ ചുമത്തി നാടു കടത്തിയിട്ടുമുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!