ചീക്കോട് ഓമന്നൂരില്‍ ചുഴലിക്കാറ്റ്; 20ഓളം വീടുകള്‍ക്ക് കേടുപാട്‌

ചീക്കോട് ഓമന്നൂരില്‍ ചുഴലിക്കാറ്റ്; 20ഓളം വീടുകള്‍ക്ക് കേടുപാട്‌

കൊണ്ടോട്ടി∙ ചീക്കോട് പഞ്ചായത്തിലെ ഓമാനൂരിലെ കൊടക്കാട് ചുഴലിക്കാറ്റ്. 20 ലധികം വീടുകൾക്ക് നാശനഷ്ടം നൂറ് കണക്കിന് മരങ്ങൾ കടപുഴകി വീണു. വലിയ നാശമാണ് കാറ്റ് വിതച്ചതെന്ന് വാർഡ് മെമ്പർ. മൂന്നു മിനിറ്റോളം നീണ്ടു നിന്ന അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. സംഭവത്തിൽ ആർക്കും പരിക്ക് ഇല്ല എന്നാണ് വിവരം.
മുന്‍ സന്തോഷ് ട്രോഫി താരം എന്‍ നൗഫല്‍ നിര്യാതനായി
കനത്ത കാറ്റിലാണ് നൂറിലേറെ മരങ്ങൾ വീഴുകയും വലിയ അപകടം സംഭവിക്കുകയും ചെയ്തത്. പല വീടുകളുടെ മുകളിലും മരം വീണു കിടന്നിരുന്നു. നാട്ടുകാരും സന്നദ്ധ വളണ്ടിയർമാരും അടക്കം ഓരോ ഭാഗങ്ങളിൽ നിന്നായി മരം മുറിച്ചു മാറ്റിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
കൊണ്ടോട്ടി താഹസിൽദാർ സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആർക്കും പരിക്കില്ലന്നും വൈദ്യുതി മുഴുവനായും കട്ട് ചെയ്യേണ്ട അവസ്ഥയാണന്നും തഹസിൽദാർ.

Sharing is caring!