മുന്‍ സന്തോഷ് ട്രോഫി താരം എന്‍ നൗഫല്‍ നിര്യാതനായി

മുന്‍ സന്തോഷ് ട്രോഫി താരം എന്‍ നൗഫല്‍ നിര്യാതനായി

കോഴിക്കോട്∙ മുൻ സന്തോഷ് ട്രോഫി താരവും എസ്.ബി.ഐ മാനാഞ്ചിറ ശാഖ അസി. മാനേജറുമായ എൻ. നൗഫല്‍ (38) നിര്യാതനായി. പായമ്പ്ര പുറായിലെ നങ്ങാറിയില്‍ മരക്കാരിന്റെയും (റിട്ട.എസ്.ഐ) കാരന്തൂര്‍ കോട്ടുപൊയില്‍ ആയിശയുടെയും മകനാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
എസ്.ബി.ഐ ടീമിന്റെ ഗോള്‍കീപ്പറാണ്. രണ്ട് തവണ സന്തോഷ് ട്രോഫിയിലും വിവിധ ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. ഭാര്യ: റിസ്‌വാന. മക്കള്‍: ആദം അയാഷ്, ആയിഷ അലേഹ. സഹോദരിമാര്‍: റജുല, ഷിജുല. സഹോദരി ഭര്‍ത്താക്കന്മാര്‍: ഒ.ടി. മുഹമ്മദ്, മുഹമ്മദ് റഫീഖ്.
അമരമ്പലത്ത് കുതിരപ്പുഴയിൽ ഒഴുക്കിൽ പെട്ട് മുത്തശ്ശിയേയും, കൊച്ചുമകളേയും കാണാതായി

Sharing is caring!