അമരമ്പലത്ത് കുതിരപ്പുഴയിൽ ഒഴുക്കിൽ പെട്ട് മുത്തശ്ശിയേയും, കൊച്ചുമകളേയും കാണാതായി

അമരമ്പലത്ത് കുതിരപ്പുഴയിൽ ഒഴുക്കിൽ പെട്ട് മുത്തശ്ശിയേയും, കൊച്ചുമകളേയും കാണാതായി

നിലമ്പൂർ: പൂക്കോട്ടുംപാടം അമരമ്പലത്ത് ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു. മൂന്നുപേരെ രക്ഷപ്പെടുത്തി. രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു. ഇന്നു പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്.

അമരമ്പലത്ത് ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്. ഇവരിൽ രണ്ടു കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയെ മൂന്നുകിലോമീറ്റർ അകലെനിന്നു കണ്ടെത്തി. എന്നാൽ രണ്ടുപേരെ കാണാതായിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
അമരമ്പലത്ത് ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്.

Sharing is caring!