രോ​ഗികൾക്ക് പുതപ്പുകൾ വിതരണം ചെയ്ത് കോട്ടക്കൽ ​ഗ്ലോബൽ കെ എം സി സി

രോ​ഗികൾക്ക് പുതപ്പുകൾ വിതരണം ചെയ്ത് കോട്ടക്കൽ ​ഗ്ലോബൽ കെ എം സി സി

കോട്ടക്കൽ: കെ.എം.സി.സി കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ സ്‌നേഹ സാന്ത്വനത്തില്‍ ഉള്‍പ്പെട്ട 60 രോഗികള്‍ക്കാണ് പുതപ്പ് വിതരണം ചെയ്തത്.

രോഗികള്‍ക്ക് വേണ്ടി സാന്ത്വനം കമ്മിറ്റി ഭാരവാഹികളായ ആലിത്തൊടി കുഞ്ഞിപ്പ , അഷ്‌റഫ് മേലേതില്‍, മൂസഹാജി കാലൊടി, ഇരണിയന്‍ മുഹമ്മദാലി എന്നിവര്‍ പുതപ്പുകള്‍ ഏറ്റുവാങ്ങി. കോട്ടക്കല്‍ ലീഗ്ഓഫീസില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ലീഗ് പ്രസിഡന്റ് പരവക്കക്കല്‍ ഉസ്മാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി കെ,കെ നാസര്‍, ട്രഷറര്‍ സാജിദ് മങ്ങാട്ടില്‍, യു.എ ഷബീര്‍, യൂത്ത് ലീഗ് പ്രിസിഡന്റ് കെ.എം ഖലീല്‍, ടൗണ്‍ ഗ്ലോബല്‍നേതാക്കളായ ഗഫൂര്‍ ഇല്ലിക്കോട്ടില്‍, ഷഫീക്ക് മേലേതില്‍ തുടങ്ങിയവര്‍ പങ്കെടുത്തു അക്ബര്‍ പി.കെ നന്ദി പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!