മലപ്പുറത്ത് ബൈക്ക് അപകടത്തിൽ മധ്യവയസ്ക്കൻ മരിച്ചു

മലപ്പുറത്ത് ബൈക്ക് അപകടത്തിൽ മധ്യവയസ്ക്കൻ മരിച്ചു

മലപ്പുറം: കോഡൂർ ചെമ്മങ്കടവിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികൻ മരിച്ചു. ഈസ്റ്റ് കോഡൂർ പരയരങ്ങാടി പെരുവൻകുഴിയിൽ അബ്ദുൽ സമദ് (51) ആണ് മരിച്ചത്.

വടക്കേമണ്ണ-ചട്ടിപ്പറമ്പ് റോഡിൽ ചെമ്മങ്കടവ് ജി യു പി സ്കൂളിന് സമീപമാണ് അപകടം. ഉടനെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് വിദ​ഗ്ധ ചികിൽസക്കായി കൊണ്ടുപോയി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം.
ഫറോക്ക് പാലത്തിൽ നിന്നും പുഴയിൽ ചാടിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഈസ്റ്റ് കോഡൂർ ജുമാ മസ്ജിദിൽ ഖബറടക്കി. പിതാവ്-പരേതനായ മുഹാരി ഹാജി. മാതാവ്-ആയിഷ. ഭാര്യ-റിയാന നടുത്തൊടി. മക്കൾ-മുഹമ്മദ് ഫാദി, ഫൈഹ, മുഹമ്മദ് ഫൈസാൻ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!