താനൂർ ഫിഷറീസ് സ്‌കൂൾ കെട്ടിടം മന്ത്രി സജി ചെറിയാൻ നാടിനു സമർപ്പിച്ചു

താനൂർ: ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ഹൈസ്‌കൂൾ കെട്ടിടം ഫിഷറീസ്, ഹാർബർ എഞ്ചിനീയറിങ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
14 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ അഞ്ചു ക്ലാസ് മുറികൾ, നാല് ലബോറട്ടറികൾ, ആക്ടിവിറ്റി റൂം, റെക്കോർഡ് റൂം, ലൈബ്രറി കം റീഡിംഗ് റൂം, സിക്ക് ആൻഡ് കൗൺസിലിംഗ് റൂം, യൂട്ടിലിറ്റി റൂം, ശുചിമുറികൾ എന്നിവയും ഒരു കോർട്ട് യാർഡും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹോസ്റ്റൽ കെട്ടിട നവീകരണം, ഹൈസ്‌കൂളിനും ഹയർസെക്കൻഡറിക്കും പുതിയ കെട്ടിട സമുച്ചയങ്ങൾ, ചുറ്റുമതിൽ, ക്യാമ്പസിലൂടെയുള്ള പൊതുവഴികൾ ഒഴിവാക്കി പകരം വഴികൾ, സ്‌കൂൾ സമയങ്ങളിൽ കുട്ടികൾക്കും അല്ലാത്തപ്പോൾ തീര യുവതയ്ക്കും ഉപയാഗിക്കാവുന്ന തരത്തിലുള്ള സ്റ്റേഡിയം തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഫിഷറീസ് സ്‌കൂളിൽ ഇതിനോടകം ഒരുക്കിയിട്ടുണ്ട്.
അണക്കെട്ടില്‍ ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു
പരിപാടിയിൽ നഗരസഭാ കൗൺസിലർ പി ടി അക്ബർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി മായ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഭാസ്‌കരൻ, പ്രധാനധ്യപാപകൻ എൻ അബ്ദുൾ അസീസ്, സമദ് താനാളൂർ, എ പി സിദ്ധീഖ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ തുടങ്ങിയവർ സംസാരിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]