അണക്കെട്ടില്‍ ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു

അണക്കെട്ടില്‍ ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു

തിരൂരങ്ങാടി: മുന്നിയൂര്‍ മണ്ണട്ടംപാറ അണക്കെട്ടില്‍ ഒഴുക്കില്‍ പെട്ട് യുവാവ് മരിച്ചു. വെളിമുക്ക് ആലുങ്ങല്‍ സ്വദേശി ചക്കുങ്ങല്‍ വീട്ടില്‍ പരിയകത്ത് സലീമിന്റെ മകന്‍ അജ്മല്‍ അലി (21) ആണ് മരിച്ചത്.

ഞായറാഴ്ച്ച വൈകുന്നേരമായിരുന്നു അപകടം. അണക്കെട്ടില്‍ നീന്തുന്നതിനിടെ അജ്മല്‍ ഒഴുക്കില്‍ പെടുകയായിരുന്നു. അവിടെ നിന്നും നാട്ടുകാര്‍ രക്ഷപ്പെടുത്തി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൊന്നാനിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
വെന്റിലേറ്ററില്‍ ആയിരുന്നു യുവാവ് തിങ്കളാഴ്ച്ച മരണപ്പെട്ടു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!