പൊന്നാനിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പൊന്നാനിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പൊന്നാനി: അഴിമുഖത്ത് കുളിക്കാനിറങ്ങിയ പെരിന്തല്‍മണ്ണ സ്വദേശി കടലില്‍ മുങ്ങി മരിച്ചു. ജൂബിലി റോ്ഡ് സ്വദേശി വടക്കേക്കര ഉമര്‍ ഫാറൂഖാണ് (42) മരണപ്പെട്ടത്.

സുഹൃത്തുക്കളോടൊപ്പം കടല്‍ കാണാനെത്തിയതായിരുന്നു. പഴയ ജങ്കാര്‍ ജെട്ടിക്ക് സമീപം കടലില്‍ ഇറങ്ങി കുളിക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. ഉടന്‍ തന്നെ പോലീസ് ജീപ്പില്‍ ഉടന്‍ തന്നെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഹോദരങ്ങൾക്കൊപ്പം കുളിക്കുന്നതിനിടെ ബധിരനും, മൂകനുമായ കുട്ടി മുങ്ങി ചാലിയാറിൽ മരിച്ചു

Sharing is caring!