സഹോദരങ്ങൾക്കൊപ്പം കുളിക്കുന്നതിനിടെ ബധിരനും, മൂകനുമായ കുട്ടി മുങ്ങി ചാലിയാറിൽ മരിച്ചു

സഹോദരങ്ങൾക്കൊപ്പം കുളിക്കുന്നതിനിടെ ബധിരനും, മൂകനുമായ കുട്ടി മുങ്ങി ചാലിയാറിൽ മരിച്ചു

നിലമ്പൂർ: സഹോദരങ്ങൾക്കൊപ്പം കുളിക്കുന്നതിനിടയിൽ 11 വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു. ശാരീരിക വെല്ലുവിളി നേരിടുന്ന ചുങ്കത്തറ കൈപ്പിനി തെമ്പാല ഹമീദ്-സബ്ന ദമ്പതികളുടെ മകൻ ഫാദിഷ് ഷാൻ ആണ് മരിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെ ചാലിയാർ പുഴയിലെ കൈപ്പിനി പാലത്തിന് സമീപമുള്ള ബണ്ടിനടുത്ത് കുളിക്കുന്നതിനിടെയാണ് മുങ്ങിപ്പോയത്. സഹോദരങ്ങളുടെ കരിച്ചിൽ കേട്ട് സമീപത്തുള്ളവർ ഓടിയെത്തി പുഴയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വല്ലപ്പുഴ ബഡ്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. വിവരമറിഞ്ഞ് പി വി അബ്ദുൽ വഹാബ് എം പി, നിലമ്പൂർ ന​ഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം എന്നിവർ ആശുപത്രി മോർച്ചറിയിൽ എത്തിയിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!