വർ​ഗീയ പ്രചാരണം നടത്തിയ ഫേസ്ബുക്ക് ഐ ഡിക്കെതിരെ കേസ്, പ്രതി മുസ്ലിമല്ലെന്ന് കണ്ടതോടെ പോലീസ് കേസ് മുക്കി

വർ​ഗീയ പ്രചാരണം നടത്തിയ ഫേസ്ബുക്ക് ഐ ഡിക്കെതിരെ കേസ്, പ്രതി മുസ്ലിമല്ലെന്ന് കണ്ടതോടെ പോലീസ് കേസ് മുക്കി

തിരൂർ: വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ മുസ്‌ലിം വിരുദ്ധപരാമര്‍ശം നടത്തിയ ആളെ പിടിക്കാന്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കിയ കേരളപൊലീസ് ആള്‍ മുസ്‌ലിം അല്ലെന്ന് അറിഞ്ഞതോടെ തടിതപ്പി. കാഞ്ഞിരപ്പള്ളി പൊലീസിന്റേതാണ് നടപടി.

കോട്ടയം അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വര്‍ഗീയ സ്വഭാവമുള്ള കമന്റിട്ട ആള്‍ക്കെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. ”അമല്‍ജ്യോതി കോളജിലെ തട്ടമിട്ട പെണ്‍കുട്ടികള്‍ക്ക് അഭിനന്ദനം. പതുക്കെ മറ്റ് കുട്ടികളെ നമ്മുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരണം.’ എന്ന രീതിയിലാണ് വര്‍ഗീയപരാമര്‍ശം നടത്തിയത്. കോളജില്‍ ഹിന്ദുവിദ്യാര്‍ത്ഥിനികളെ മതംമാറ്റാനായി മുസ്‌ലിം പെണ്‍കുട്ടികള്‍ ശ്രമിക്കുന്നുവെന്നായിരുന്നു കമന്റ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇത് അറിഞ്ഞയുടന്‍ കാഞ്ഞിരപ്പിള്ളി പൊലീസാണ് പ്രമുഖപത്രങ്ങളില്‍ പ്രതിക്കെതിരെ കേസെടുത്ത് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. അബ്ദുല്‍ജലീല്‍ എന്ന തിരൂര്‍ സ്വദേശിയാണെന്നായിരുന്നു വ്യാജ അക്കൗണ്ട്. നോട്ടീസില്‍ അബ്ദുല്‍ജലീല്‍ താഴെപ്പാലം എന്ന തിരൂര്‍ സ്വദേശിയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊതുജനങ്ങളുടെ അന്വേഷണത്തില്‍ ഇത്തരമൊരു വ്യക്തി തിരൂരില്‍ ഇല്ലെന്ന് മാത്രമല്ല, പാക്കിസ്താന്‍ സ്വദേശിയാണെന്ന വിവരമാണ് ലഭിച്ചത്. വ്യാജഅക്കൗണ്ടില്‍ വന്നയാള്‍ സംഘപരിവാര്‍ അനുകൂലിയായ മലയാളിയാണെന്നും വ്യക്തമായതായി പറയുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. കാഞ്ഞിരപ്പള്ളി പൊലീസ് എസ്.ഐയോ മറ്റ് ഉദ്യോഗസ്ഥരോ കേസിനെപ്പറ്റി കൂടുതലൊന്നും സംസാരിക്കാന്‍ തയ്യാറാകുന്നുമില്ല.

Sharing is caring!