മുഖ്യമന്തിയുടെ മേഖലാ അവലോകനം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു
മലപ്പുറം: മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേക്കെത്തുന്ന മേഖലാ അവലോകനയോഗത്തിന്റെ ഭാഗമായി ജില്ലയില്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല എ.ഡി.എം എന്‍.എം മെഹറലി ഉദ്ഘാടനം ചെയ്തു. ജൂലൈ നാലിന് നടക്കുന്ന മേഖലാ അവലോകനയോഗത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്തു. ജില്ലാതലത്തില്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ ജൂണ്‍ 30 ന് മുമ്പ് തയ്യാറാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്.
അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെയുളള പദ്ധതികളുടെ പുരോഗതി, ക്ഷേമ പദ്ധതികളുടേയും പരിപാടികളുടേയും വിലയിരുത്തല്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍, നാല് മിഷനുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതികളുടെ വിലയിരുത്തല്‍, മലയോര-തീരദേശ ഹൈവേ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഡെപ്യൂട്ടി കളക്ടരമാരായ ഡോ. ജെ.ഒ അരുണ്‍, പി. അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും സമയബന്ധിതമായി പദ്ധതി നിര്‍വ്വഹണം ഉറപ്പാക്കാനുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേക്കെത്തുന്ന അവലോകന യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]