ആയുര്‍വേദ ചികില്‍സയ്ക്കായി മുന്‍ രാഷ്ട്രപതി ആര്യവൈദ്യ ശാലയില്‍

ആയുര്‍വേദ ചികില്‍സയ്ക്കായി മുന്‍ രാഷ്ട്രപതി ആര്യവൈദ്യ ശാലയില്‍

കോട്ടക്കല്‍: മുുന്‍ രാഷ്ട്പതി രാംനാഥ് കോവിന്ദ് ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തി. ഇന്ന് വൈകിട്ടാണ് അദ്ദേഹം കുടുംബ സമേതം ചികില്‍സക്കായി എത്തിയത്.

പതിനാല് ദിവസത്തെ ചികില്‍സയ്ക്കായി എത്തിയ അദ്ദേഹത്തെ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ പി എം വാര്യര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. നേഴ്‌സിങ് ഹോം പരിസരത്ത് സി ഇ ഒ ടി സി ഗോപാലപിള്ള, ട്രസ്റ്റി ഡോ കെ മുരളീധരന്‍, സബ് കലക്ടര്‍ സച്ചിന്‍ യാദവ് തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!