ചേളാരിയില്‍ തോക്കുചൂണ്ടി യുവാക്കളെ കൊള്ളയടിച്ച സംഘം പിടിയില്‍
തേഞ്ഞിപ്പാലം: ചേളാരിയില്‍ ഐ ഒ സി പ്ലാന്റിന് സമീപം തോക്ക് ചൂണ്ടി പണം കവര്‍ച്ച ചെയ്ത സംഘത്തിലെ ആറു പേര്‍ പോലീസ് പിടിയിലായി. കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ട് 6.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊണ്ടോട്ടി കാളോത്ത് അച്ചുതൊടിയില്‍ സുജിന്‍ എന്ന ജോമോന്‍ (34), രാമനാട്ടുകര അഴിഞ്ഞിലം സ്വദേശി മുള്ളന്‍പറമ്പത്ത് സുജിത്ത് എന്ന മുത്തു, അഴിഞ്ഞിലം മുള്ളന്‍പറമ്പത്ത് സുജീഷ് ന്നെ ചിണ്ടന്‍, വാഴക്കാട് പുല്ലാലയില്‍ സജിലേഷ് എന്ന അപ്പു, രാമനാട്ടുകര സുബൈദ മന്‍സില്‍ മുഹമ്മദ് ഇജാസ് എന്ന കുട്ടാപ്പി, കോഴിക്കോട് പന്തീരാങ്കാവ് ആനത്താര പറമ്പില്‍ പ്രദീപ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
ചേളാരി ഐ ഒ സി പ്ലാന്റിന് സമീപം നിന്ന യുവാക്കളെ ഓട്ടോയില്‍ എത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദിച്ച് ഇവരുടെ കൈവശം ഉണ്ടായിരുന്ന പണം കവരുയായിരുന്നു. പിടിയിലായവര്‍ കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന വ്യാപാരം നടത്തുന്നവരാണ്. കൊലപാതകം, പിടിച്ചുപറി, മോഷണം ഉള്‍പ്പെടെ 15ഓളം കേസുകള്‍ ഇവര്‍ക്കെതിരെ ഉണ്ട്.
ഒന്നര വയസുകാരന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു
കൊണ്ടോട്ടി എ എസ് പി വിജയ് ഫാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ തേഞ്ഞിപ്പാലം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, എസ് ഐ പ്രദീപ്, വി വിപിന്‍ പിള്ള എന്നിവരും, പ്രത്യേക അന്വേഷണ സംഘാംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]