സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് എടപ്പാളിലെ അധ്യാപിക മരിച്ചു

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് എടപ്പാളിലെ അധ്യാപിക മരിച്ചു

പൊന്നാനി: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. ചമ്രവട്ടം പാലത്തില്‍ നടന്ന അപകടത്തില്‍ മാത്തൂര്‍ കളവങ്ങാട് വീട്ടില്‍ സന്ദീപിന്റെ ഭാര്യ നീതു (33) ആണ് മരിച്ചത്. എടപ്പാള്‍ എം എച്ച് സ്‌കൂള്‍ അധ്യാപികയാണ്.
ഒന്നര വയസുകാരന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു
ചമ്രവട്ടം പാലത്തില്‍ വെച്ച് ഇവര്‍ സഞ്ചരിക്കുകയായിരുന്നു സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നരിപ്പറമ്പില്‍ നിന്നും തിരൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു നീതുവിന്റെ സ്‌കൂട്ടര്‍ എതിരെ വന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. അപകടം നടന്നയുടനെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
ഗോപിയാണ് പിതാവ്. രണ്ട് ആണ്‍ മക്കളുണ്ട്.

Sharing is caring!