ഒന്നര വയസുകാരന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു

ഒന്നര വയസുകാരന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു

പെരിന്തല്‍മണ്ണ: ഒന്നര വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണി സ്വദേശി കളപ്പാട്ടില്‍ മുഹമ്മദ് നൗഫല്‍-അമീന ഷംന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനാന്‍ ആണ് മരിച്ചത്.

ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് വീട്ടു മുറ്റത്ത് കിണറ്റില്‍ കുട്ടിയെ കണ്ടെത്തിയത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം കളപ്പാട്ടുകുഴി മഹല്ല് ഖബറിസ്ഥാനില്‍ നടത്തി.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
സഹോദരങ്ങള്‍-മുഹമ്മദ് ഹംദാന്‍, മുഹമ്മദ് ഹാദിഫ്.

Sharing is caring!