കെ.പി.സി.സി പ്രസിഡന്റിന്റെ അറസ്റ്റ് :മലപ്പുറത്ത് സംഘർഷം

കെ.പി.സി.സി പ്രസിഡന്റിന്റെ അറസ്റ്റ് :മലപ്പുറത്ത് സംഘർഷം

മലപ്പുറം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മലപ്പുറത്ത് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡിസിസി ഓഫീസിൽ നിന്നും പ്രകടനമായെത്തി കുന്നുമ്മലിൽ റോഡ് ഉപരോധിച്ചാണ്‌ പ്രതിഷേധം തീർത്തത്.

തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം നടന്നു. പ്രതിഷേധം കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പാർമാരായ വി മധുസൂദനൻ,വി.എസ്.എൻ നമ്പൂതിരി,പി.സി വേലായുധൻ കുട്ടി,ശശീന്ദ്രൻ മങ്കട,അജീഷ് എടാലത്ത്,യാസർ പൊട്ടച്ചോല,പി.പി ഹംസ,ഉമർ ഗുരുക്കൾ തുടങ്ങിയവർ സംസാരിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!