തൊപ്പിയുടെ യുട്യൂബ് ചാനൽ ബ്ലോക്ക് ചെയ്യാൻ പോലീസ്

വളാഞ്ചേരി:കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ചാനല്‍ ബ്ലോക്ക് ചെയ്യാന്‍ പൊലീസ് നടപടി സ്വീകരിക്കും. കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കണ്ണൂര്‍ മാങ്ങാട് സ്വദേശിയാണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാദ്.
തൊപ്പിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണുകള്‍ എന്നിവയായിരുന്നു കണ്ടെടുത്തത്. ഇതില്‍ നിന്നും മറ്റു വകുപ്പുകള്‍ ചുമത്തേണ്ട തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കഴിഞ്ഞ ദിവസം എറണാകുളത്തെ സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ നിന്ന് വാതില്‍ ചവിട്ടി പൊളിച്ചാണ് പൊലീസ് നിഹാദിനെ കസ്റ്റഡിയില്‍ എടുത്തത്. അശ്ലീല പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.
നേരത്തെ വളാഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും നിഹാദിന് സ്‌റ്റേഷന്‍ ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. വളാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ തൊപ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോഗ്രാമുണ്ട് ഒരാഴ്ച കഴിഞ്ഞെ ഹാജരാകാനാകൂ എന്നാണ് നിഹാദ് മറുപടി നല്‍കിയത് എന്നും പോലീസ് പറഞ്ഞു. ഇതോടെയാണ് എറണാകുളത്ത് പോയി പെട്ടെന്ന് കസ്റ്റഡിയിലെടുത്തത്.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.