ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചില്ല, പ‍ഞ്ചായത്ത് ഓഫിസിന് തീയിട്ട് കീഴാറ്റൂർ സ്വദേശി

ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചില്ല, പ‍ഞ്ചായത്ത് ഓഫിസിന് തീയിട്ട് കീഴാറ്റൂർ സ്വദേശി

മേലാറ്റൂർ: ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കുന്നതിനുള്ള ഉപഭോക്തൃ പട്ടികയിൽ മുൻ​ഗണന നൽകാത്തതിൽ പ്രതിഷേധിച്ച് കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫിസിന് പെട്രോള്‍ ഒഴിച്ച് തീയിട്ടു. ഇയാള്‍ ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാൽ മുൻ​ഗണന ക്രമത്തിൽ വളരെ പുറകിലായതിനാൽ ആദ്യഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ പ്രകോപിതനായാണ് ഓഫിസിന് തീയിട്ടത്. തനിക്ക് നീതി ലഭിച്ചില്ലെന്ന് ഇയാൾ പരാതിപെട്ടിരുന്നു. കീഴാറ്റൂർ ആലിക്കാപറമ്പ് സ്വദേശി ചുള്ളി മുജീബ് റഹ്മാൻ (46) ആണ് കേസിലെ പ്രതി.
തിരൂർ പോലീസിന് പൊൻതൂവൽ; കൊലക്കേസ് പ്രതിയെ രണ്ട് ദിവസത്തിനകം പിടികൂടി
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഒരു കാനിൽ പെട്രോളുമായെത്തിയ ഇയാൾ ഓഫിസിൽ കടന്ന് തീയിടുകയായിരുന്നു. ജീവനക്കാർ എതിർക്കാൻ ശ്രമിച്ചെങ്കിലും ഭീതി കാരണം ഇയാളുടെ അടുത്തേക്ക് പോകുവാനോ തീയിടുന്നത് തടയാനോ സാധിച്ചില്ല. ഓഫിസിന് തീയിട്ട ശേഷം ശുചിമുറിയിൽ കയറി ഞരമ്പ് മുറിക്കാനും ശ്രമം നടത്തി. മേലാറ്റൂർ പോലീസെത്തി കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ ചികിൽസ നൽകിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പഞ്ചായത്തിലെ 10 കംപ്യൂട്ടറുകൾ, ഫയലുകൾ, ഫർണീച്ചറുകൾ എന്നിവ തീപിടുത്തത്തിൽ നശിച്ചു.

Sharing is caring!